ചെന്നൈ : പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമിക്ക് കോവിഡ്. ചികിത്സയ്ക്കായി അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച നടന്ന സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നടത്തിയ പരിശോധനയിലാണ് രംഗസാമി കോവിഡ് പോസിറ്റീവായത്. ഇതോടെ ലഫ്. ഗവർണർ അടക്കം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത 40 പേർ ക്വാറന്റീനിലാണ്. ഞായറാഴ്ച 1,633 പേർക്കാണ് പുതുച്ചേരിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 71,709 ആയി. 26 പേർ മരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ മരണനിരക്കാണ് ഇത്. ആകെ മരണം 965 ആയി.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രംഗസാമിക്ക് കോവിഡ് ; ലഫ്റ്റ് ഗവർണർ അടക്കം ക്വാറന്റീനിൽ
RECENT NEWS
Advertisment