പത്തനംതിട്ടയില്‍ ഇന്ന് 1202 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഏപ്രില്‍ 28

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 1202 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്ത് നിന്നും വന്നവരും 56 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 1136 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 31
2. പന്തളം 72
3. പത്തനംതിട്ട 82
4. തിരുവല്ല 90
5. ആനിക്കാട് 15
6. ആറന്മുള 13
7. അരുവാപുലം 4
8. അയിരൂര്‍ 17
9. ചെന്നീര്‍ക്കര 4
10. ചെറുകോല്‍ 5
11. ചിറ്റാര്‍ 29
12. ഏറത്ത് 39
13. ഇലന്തൂര്‍ 7
14. ഏനാദിമംഗലം 18
15. ഇരവിപേരൂര്‍ 33
16. ഏഴംകുളം 25
17. എഴുമറ്റൂര്‍ 13
18. കടമ്പനാട് 15
19. കടപ്ര 26
20. കലഞ്ഞൂര്‍ 13
21. കല്ലൂപ്പാറ 5
22. കവിയൂര്‍ 5
23. കൊടുമണ്‍ 23
24. കോയിപ്രം 27
25. കോന്നി 15
26. കൊറ്റനാട് 10
27. കോട്ടാങ്ങല്‍ 13
28. കോഴഞ്ചേരി 18
29. കുളനട 15
30. കുന്നന്താനം 17
31. കുറ്റൂര്‍ 31
32. മലയാലപ്പുഴ 17
33. മല്ലപ്പളളി 13
34. മല്ലപ്പുഴശ്ശേരി 8
35. മെഴുവേലി 5
36. മൈലപ്ര 10
37. നാറാണംമൂഴി 25
38. നാരങ്ങാനം 5
39. നെടുമ്പ്രം 11
40. നിരണം 15
41. ഓമല്ലൂര്‍ 8
42. പള്ളിക്കല്‍ 27
43. പന്തളം-തെക്കേക്കര 19
44. പെരിങ്ങര 17
45. പ്രമാടം 47
46. പുറമറ്റം 13
47. റാന്നി 36
48. റാന്നി-പഴവങ്ങാടി 35
49. റാന്നി-അങ്ങാടി 12
50. റാന്നി-പെരുനാട് 48
51. സീതത്തോട് 11
52. തോട്ടപ്പുഴശ്ശേരി 14
53. തുമ്പമണ്‍ 9
54. വടശ്ശേരിക്കര 16
55. വളളിക്കോട് 25
56. വെച്ചൂച്ചിറ 26

ജില്ലയില്‍ ഇതുവരെ ആകെ 73389 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 66639 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) കവിയൂര്‍ സ്വദേശി (95) 27.04.2021ന് സ്വവസതിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

2) 21.04.2021ന് രോഗബാധ സ്ഥിരീകരിച്ച ആറന്മുള സ്വദേശി (68) 27.04.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) 24.04.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി പഴവങ്ങാടി സ്വദേശി (68) 27.04.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

4) 16.04.2021ന് രോഗബാധ സ്ഥിരീകരിച്ച കുന്നന്താനം സ്വദേശി (53) 24.04.2021ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

5) 25.04.2021ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശി (62) 28.04.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

6) ഇരവിപേരൂര്‍ സ്വദേശി (70) 27.04.2021ന് സ്വവസതിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 613 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 64107 ആണ്. പത്തനംതിട്ട ജില്ലക്കാരായ 9070 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8779 പേര്‍ ജില്ലയിലും 291 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 15108 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2133 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3684 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 81 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 85 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20925 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 235386, 2185, 237571.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 216547, 712, 217259.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 45617, 187 , 45804.
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 7789, 7, 7796.
6 സി.ബി.നാറ്റ് പരിശോധന 710, 5, 715.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 506534, 3096, 509630.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 329677, 3101, 332778.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 836211, 6197, 842408.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6197 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3884 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.71 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 166 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 104 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 631 കോളുകള്‍ നടത്തുകയും അഞ്ചു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...