ന്യൂഡല്‍ഹി : രോഗ ബാധിതര്‍ പ്രതിദിന വര്‍ധനവില്‍ അമേരിക്കയെയും ബ്രസീലിനെയും ഇന്ത്യ മറികടന്നു. 21 ദിവസം കൊണ്ടാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തിലേക്കെത്തിയത്. ഇന്നലെ മാത്രം അറുപത്തി രണ്ടായിരം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു .
രോഗബാധിതര്‍ 20,27,075 ആയി. 6,07,384 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 13,78,106 രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 62,538 പേര്‍ക്കാണ് രോഗബാധയുണ്ടായതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കുകളനുസരിച്ച് 41,585 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നപ്പോള്‍ മോദി സര്‍ക്കാരിനെ കാണാനില്ലെന്ന വിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി രംഗത്തെത്തി.