തൃശ്ശൂര്‍ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അഴീക്കോട് ഫിഷ് ലാന്റിംഗ് സെന്റര്‍ അടച്ചു. അഴീക്കോട് ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ കേന്ദ്രീകരിച്ച് കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ലാന്‍ഡിങ് സെന്ററില്‍ മത്സ്യബന്ധനവും മാര്‍ക്കറ്റും അനുബന്ധ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്.
അഴീക്കോട് റീജിയണല്‍ ഷ്രിംപ് ഹാച്ചറിയ്ക്ക് അടുത്തുള്ള പ്രൈവറ്റ് ഐസ് പ്ലാന്റിലെ അഞ്ച് പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹാച്ചറിയുടെ പ്രവര്‍ത്തനവും നിര്‍ത്തി. അതേസമയം ഹാച്ചറിയിലെ ജീവനക്കാര്‍ക്ക് ഹാച്ചറിയില്‍ എത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു തടസ്സമുണ്ടാക്കാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.