മക്കള്‍ക്ക് ഐസ്ക്രീമില്‍ വിഷം നല്‍കിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു ; കുഞ്ഞ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മക്കള്‍ക്ക് ഐസ്ക്രീമില്‍ വിഷം നല്‍കിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഇളയ കുഞ്ഞ് അന്‍സീല (രണ്ടര ) മരിച്ചു.  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മൂത്ത മകളും അമ്മയും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഈ മാസം 27 നാണ് രണ്ടര വയസ്സും 13 വയസ്സുമുള്ള രണ്ട് മക്കള്‍ക്ക് വിഷം നല്‍കി മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 28 ന് രാവിലെ സംഭവം അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടനെ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്വപ്നയുടെ ഭര്‍ത്താവ് അനീഷ് ഇസ്രായേലില്‍ നഴ്സാണ്. കുടുംബത്തിന് വലിയ തോതില്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് അറിയുന്നത്. നേരത്തെ പയ്യാവൂരില്‍ അനീഷ് ഒരു ടെക്സ്റ്റൈല്‍ ഷോപ്പ് നടത്തിയിരുന്നു. ഷോപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതാണ്ട് ഒന്നര കോടിയോളം രൂപയുടെ കടബാധ്യത കുടുംബത്തിനുണ്ടായിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സ്വപ്ന പോലീസിന് കൊടുത്ത മൊഴി. മക്കള്‍ക്ക് ഐസ്ക്രീമില്‍ എലിവിഷം ചേര്‍ത്ത് ആദ്യം നല്‍കിയ ശേഷം താനും കഴിക്കുകയായിരുന്നുവെന്ന് സ്വപ്ന പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....