ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 4 മണി വരെ അവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ ആറുവരെ അതിര്‍ത്തികള്‍ അടയ്ക്കും. ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ഞായറാഴ്ച മുഴുവന്‍ സമയ കര്‍ഫ്യൂ ആയിരിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കും. പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും.