Saturday, April 20, 2024 9:34 pm

സ്‌കൂളുകളിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റണം : ബാലാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ  മാറ്റാൻ ബാലാവകാശ കമ്മീഷൻ  ഉത്തരവായി. നവംബറിൽ സ്‌കൂൾ തുറക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സിഎഫ്എൽറ്റിസി, സിഎസ്എൽറ്റിസി,  ഡിസിസി എന്നിവ മാറ്റി ക്ലാസ് മുറികളും കെട്ടിടങ്ങളും അണുനശീകരണം നടത്തി അധികൃതർക്ക് ഒരാഴ്ചക്കുള്ളിൽ കൈമാറണം.

Lok Sabha Elections 2024 - Kerala

സ്‌കൂൾ തുറക്കുന്നതിന് മുമ്പ്  അവടെ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെന്ററുകൾ മാറ്റാൻ തീരുമാനമുണ്ടെങ്കിലും പൂർണമായി നടപ്പായിട്ടില്ല എന്ന്  കമ്മീഷന് ബോധ്യമായ സാഹചര്യത്തിലാണ് ഉത്തരവ്.  ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കും ആരോഗ്യ-കുടുംബക്ഷേമ സെക്രട്ടറിക്കും ആരോഗ്യ വകുപ്പ് ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം നൽകി.  കൊല്ലം അഞ്ചൽ ഈസ്റ്റ് ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് വികാസ് വേണു സമർപ്പിച്ച ഹർജി പരിഗണിച്ച് കമ്മീഷൻ അംഗം റെനി ആന്റണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിൻമേൽ സ്വീകരിച്ച നടപടി 30 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാനും കമ്മീഷൻ നിർദ്ദേശം നൽകി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദൂരദർശന്റെ ലോഗോയിലെ ‘കാവിവൽക്കരണം’ ഞെട്ടിച്ചു: മമത ബാനർജി

0
ബംഗാള്‍: ദൂരദര്‍ശന്‍റെ ലോഗോയിലെ 'കാവിവല്‍ക്കരണം' ഞെട്ടിച്ചുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി....

വരും മണിക്കൂറിൽ ഇടിമിന്നൽ മഴ ; തലസ്ഥാനവും കോഴിക്കോടുമടക്കം 5 ജില്ലകളിൽ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്തെ 5 ജില്ലകളിൽ വരും മണിക്കൂറിൽ ഇടിമിന്നലോടെയുള്ള മഴ സാധ്യതയെന്ന്...

ഹൃദയാഘാതം ; ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ഥി അന്തരിച്ചു

0
ലഖ്‌നൗ: ഉത്തര്‍പ്രദശിലെ മൊറാദ്ബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കുന്‍വര്‍ സര്‍വേഷ് അന്തരിച്ചു....

പോലീസിനെ കൊണ്ട് പറ്റിയില്ല ; ഹെൽമറ്റ് കള്ളനെ എംവിഡി കുടുക്കി

0
വയനാട്: കമ്പളക്കാട് ടൗൺ പരിസരത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ നിന്ന് ഹെൽമെറ്റ്‌ മോഷ്ടിച്ചയാളെ...