തൃശ്ശൂര്‍ : സമ്പര്‍ക്കം വഴി കൊറോണ ബാധിക്കുന്ന രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ തൃശ്ശൂരില്‍ അതീവ ജാഗ്രത തുടരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ചാവക്കാട് താലൂക്ക് ആശുപത്രി വീണ്ടും തുറന്നു. നിയന്ത്രണങ്ങളോടെ ഭാഗികമായാണ് ആശുപത്രി പ്രവര്‍ത്തിക്കുക. .കളക്ടറേറ്റില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണമുണ്ട്. ജില്ലയില്‍ 143 രോഗികളാണ് ചികിത്സയിലുളളത്.
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 161 ജീവനക്കാരില്‍ 9 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഈ സാഹചര്യത്തിലാണ് ആശുപത്രി കഴിഞ്ഞ ദിവസം അടച്ചത്. എന്നാല് 108 പേര്‍ക്ക് കൊവിഡില്ലെന്ന് പരിശോധന ഫലം ലഭിച്ചു,. ഇവരുടെ സേവനം ലഭ്യമാക്കി ആശുപത്രി ഭാഗികമായി പ്രവര്‍ത്തിക്കും. ഡയാലിസിസ് യൂണിറ്റ്, ഓപി, അത്യാഹിത വിഭാഗം എന്നിവയാണ് പ്രവര്‍ത്തിക്കുക. കിടത്തി ചികിത്സ ഉണ്ടാകില്ല.