അഴിമതി നിരോധന നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അഴിമതി നിരോധന നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. ഭേദഗതി നിലവില്‍വരുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് പഴയനിയമം ബാധകമാണെന്നും ഹൈക്കോടതി പറഞ്ഞു. സിബിഐ കേസിലെ പ്രതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസ് നിര്‍ണായക വിധി പ്രസ്താവിച്ചത്.

2018 ജൂലൈയിലെ അഴിമതി നിരോധന നിയമ ഭേദഗതി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കും ബാധകമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ ഇത് കോടതി പൂര്‍ണമായും തള്ളി. ഇതോടെ നിയമഭേദഗതിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പഴയ നിയമം അനുസരിച്ചാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. സിബിഐ ഡയറക്ടറേറ്റ് അടക്കം സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന കേസിലാണ് തിങ്കളാഴ്ച സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്. ഒട്ടേറെ വിജിലന്‍സ്, സിബിഐ കേസുകളിലും കേരള ഹൈക്കോടതിയുടെ വിധി നിര്‍ണായകമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...