ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 24 മണിക്കൂറിനിടെ 26,115 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 252 മരണവും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
14,13,951 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം ആകെ പരിശോധിച്ചത്. ഇതോടെ, ഇതുവരെ രാജ്യത്ത് കോവിഡ് ബാധിതരായവരുടെ എണ്ണം 3,35,04,534 ആയി. കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 4,45,385 ആയും ഉയർന്നു. അതേസമയം, 34,469 പേർ കഴിഞ്ഞ ദിവസം രോഗമുക്തരായിട്ടുണ്ട്. നിലവിൽ 3,09,575 പേരാണ് വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിയുന്നത്.