വാഷിംഗ്ടണ്‍ : ആഗോള ജനതയെ കാര്‍ന്നു തിന്നുന്ന കോവിഡ് മഹാമാരി അമേരിക്കയില്‍ അനിയന്ത്രിതമായി തുടരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51,000 കടന്നു. 51,342 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്. 9,09,116 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു . 92,266 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി നേടാനായത്. ന്യൂയോര്‍ക്ക്, ന്യൂജഴ്സി എന്നിവിടങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചതും കൂടുതല്‍ രോഗബാധിതരുള്ളതും. ന്യൂയോര്‍ക്കില്‍ 2,76,711 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ന്യൂജഴ്സിയില്‍ 1,02,196 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കില്‍ 21,283 പേര് മരണമടഞ്ഞു. ന്യൂജഴ്സിയില്‍ 5,617ഉം. മസാച്യുസെറ്റ്സില്‍ 46,023 പേര്‍ക്കും കലിഫോര്‍ണിയയില്‍ 39,684 പേര്‍ക്കും പെന്‍സില്‍വാനിയയില്‍ 38,652 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51,000 കടന്നു ; 9 ലക്ഷത്തിലേറെ രോഗികള്‍
RECENT NEWS
Advertisment