തിരുവനന്തപുരം : രാജ്യത്ത് കൊവിഡ് പിടി മുറുക്കുമ്പോഴും കേരളത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞ് വരികയാണ്. ഇന്ന് ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 10 പേർക്ക് പരിശോധനാഫലം നെഗറ്റീവ് ആയി. ഇതുവരെ 395 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 138 ആയി. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലം തന്നെയാണ് ഇത് . കഴിഞ്ഞ ദിവസം പറഞ്ഞതനുസരിച്ച് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടായിരുന്നില്ല. വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ന് ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ; 10 പേരുടെ പരിശോധനാഫലം നെഗറ്റീവ്
RECENT NEWS
Advertisment