പോതുമടയിയില്‍ കടുവയെ വിഷം കൊടുത്തു കൊന്നു ; രണ്ട് കര്‍ഷകര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : പൊള്ളാച്ചി പോതുമടയിയില്‍ കടുവയെ വിഷം കൊടുത്തു കൊന്ന കേസില്‍ രണ്ട് കര്‍ഷകരെ തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തു. കാളകളെ കൊന്നതോടെയാണ് കടുവകള്‍ക്ക് വിഷം നല്‍കിയതെന്ന് ഇവര്‍ പറഞ്ഞു. രണ്ട് കര്‍ഷകര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പൊള്ളാച്ചിക്കടുത്തുള്ള സേതുമഡൈ ഗ്രാമവാസിയായ പി റാസു (36), സി കരുപ്പുസാമി (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഏപ്രില്‍ എട്ടിന് പൊള്ളാച്ചി റേഞ്ചിലെ പോതുമടക്ക്  സമീപം മൂന്ന് കടുവകളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ദേഹത്ത് മുറിവുകള്‍ ഇല്ലാതിരുന്നതിനാല്‍ മൂന്ന് കടുവകള്‍ക്കും വിഷം നല്‍കിയിരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ സംശയിച്ചിരുന്നു. തുടര്‍ന്നു അന്വേഷിക്കാന്‍ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചു. 2019 ഡിസംബറില്‍ ഒരു കാളക്കുട്ടിയെ കടുവ കൊന്നതായി ഇരുവരും ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതേ തുടര്‍ന്നാണ് വിഷം വെച്ചത്. കാട്ടുപോത്തിനെ വേട്ടയാടി അതിന്റെ മാംസത്തിലാണ് വിഷം വച്ചതെന്ന് പ്രതികള്‍ സമ്മതിച്ചതായി ഫോറെസ്റ്റ് റേഞ്ച് ഓഫീസര്‍ എ കസിലിംഗം പറഞ്ഞു. കൊല്ലപ്പെട്ട  മൃഗങ്ങളുടെ സാമ്പിളുകള്‍ വിശകലനത്തിനായി ലബോറട്ടറികളിലേക്ക് അയച്ചതായി അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...