തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ആശ്വാസ ദിനം. ഏഴ് പേര്‍ രോഗമുക്തരായി. കോട്ടയം ആറ്, പത്തനംതിട്ട ഒന്ന് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രോഗമുക്തരായത്. നിലവില്‍ 30 പേര്‍ ചികിത്സയില്‍. ആകെ കൊവിഡ് ബാധിതര്‍ 502.
പ്രവാസികളുടെ ക്വാറന്റൈനില്‍ ഇളവുതേടി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കും. ഗര്‍ഭിണികളേയും പ്രായമായവരേയും രോഗികളേയും കുട്ടികളേയും സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കുന്നത് വെല്ലുവിളിയാണെന്നും ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കാന്‍ അനുവദിക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.