ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ പിന്നോട്ട് നില്‍ക്കുന്ന സംസ്ഥാനങ്ങളുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗം ഇന്ന്. വെര്‍ച്വലായി നടക്കുന്ന യോഗത്തില്‍ വാക്‌സിനേഷനില്‍ പിന്നോട്ട് നില്‍ക്കുന്ന 40 ജില്ലകളിലെ കളക്ടര്‍മാരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. ഉച്ചയ്‌ക്ക് 12 മണിക്കാണ് യോഗം.
വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ആദ്യഡോസ് വാക്‌സിനേഷന്‍ 50 ശതമാനത്തില്‍ കുറവുള്ള ജില്ലകളിലെ കളക്ടര്‍മാരുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്നത്. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ വിതരണത്തില്‍ കുറവുള്ള ജില്ലകളിലെ കളക്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കും.