Tuesday, June 25, 2024 8:53 am

വാക്സിനേഷൻ ക്യാമ്പിലും പിൻവാതിൽ പ്രവേശനം ; ജനങ്ങള്‍ ക്യുവില്‍ നിന്ന് കുഴഞ്ഞുവീഴുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശസ്ത്രക്രിയ കഴിഞ്ഞവരും വിവിധ രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നവരും ഉൾപ്പടെ വാക്സിനേഷൻ ക്യാമ്പിലെ ക്യൂവിൽ ജനം തിരക്കി നിൽക്കവെ പാർട്ടി നേതാക്കൾക്കും ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്കും പിൻവാതിൽ പ്രവേശനം. മുൻ മേയർ അടക്കമുള്ളവർ ക്യൂ നിൽക്കാതെ വാക്സിൻ എടുത്തു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ എല്ലാവർക്കും തുല്യ പരിഗണനയെന്ന സർക്കാർ പ്രഖ്യാപനത്തെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ മെഗാ ക്യാമ്പ്. പൊരിവെയിലത്ത് ക്യൂ നിന്നവർ കുഴഞ്ഞു വീഴുന്നതിനിടെയിലും പിൻവാതിൽ പ്രവേശനം തകൃതിയായി നടന്നു.

ഉച്ചയ്ക്കു 12 മണിയോടെയാണ് മുൻമേയറും മറ്റൊരാളും വാക്സിൻ എടുക്കാനായി എത്തിയത്. ഈ സമയം വാക്സിൻ ക്യാമ്പിലെ ക്യൂവിന് സ്റ്റേഡിയം കോംപൗണ്ടിനോളം നീളമുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങിയ ഇരുവരും നേരെ പോയത് ഉദ്യോഗസ്ഥർക്കു മാത്രമായി അനുവദിച്ചിട്ടുള്ള രണ്ടാം കവാടത്തിലേക്ക്. പോലീസ് ഇവരെ കടത്തിവിട്ടു. അകത്തു കടന്ന ഇവർ വളരെ വേഗത്തിൽ തന്നെ വാക്സിൻ സ്വീകരിച്ചു പുറത്തിറങ്ങി. ക്യൂ നിന്നു തളർന്നവർ ഇതു ചൂണ്ടിക്കാട്ടി പരാതി പറഞ്ഞെങ്കിലും പോലീസ് ചെവിക്കൊണ്ടില്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ണൂരിൽ അപൂർവ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പതിമൂന്നുകാരി മരിച്ചു

0
കോഴിക്കോട്: കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ...

എയർ ഇന്ത്യാ ആസ്ഥാനത്തേക്ക് സന്ദേശം : കൊച്ചി-ലണ്ടൻ എയർ ഇന്ത്യാ എക്സ്പ്രസിൽ ബോംബ് വെച്ചെന്ന്...

0
കൊച്ചി : കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ 11.50ന്...

കെജ്‍രിവാളിന് ഇന്ന് നിര്‍ണായകം ; ജാമ്യം ചോദ്യം ചെയ്തുള്ള ഇ.ഡിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

0
ഡല്‍ഹി: മദ്യ നയ അഴിമതിക്കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ഇന്ന്...

തിരുവനന്തപുരത്ത് കാറിനുള്ളിൽ യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

0
തിരുവനന്തപുരം: കളിയിക്കാവിള ഒറ്റാമരത്ത് യുവാവിനെ കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ...