ബെംഗളൂരു: ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്‍ മൂന്നാം ഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും. ബെംഗളൂരു വൈദേഹി ആശുപത്രിയിലാണ് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത്. കര്‍ണാടകയില്‍ 4.69 ലക്ഷം ആരോഗ്യ പ്രവര്‍ത്തകരാണ് കുത്തിവയ്പിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ആയിരം പേര്‍ക്ക് 2 ഡോസ് കുത്തിവയ്പ് വീതമാണു നല്‍കുന്നതെന്ന് ആശുപത്രി ഡയറക്ടര്‍ കെ.എം ശ്രീനിവാസ മൂര്‍ത്തി പറഞ്ഞു. ആദ്യ ഡോസ് ഇന്നു നല്‍കും. 28 ദിവസത്തെ നിരീക്ഷണത്തിനു ശേഷം രണ്ടാം ഡോസ് 30നും. തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.