കൊച്ചി : കേരളം നേരിട്ടുവാങ്ങിയ 1.37 ലക്ഷം ഡോസ് കോവാക്സിന് കൊച്ചിയില്‍ എത്തി. വാക്സിന് ആലുവയിലെ മേഖലാ കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യവകുപ്പിന് കൈമാറിയ ശേഷം വിതരണത്തിനായി ഡോസുകള്‍ ജില്ലകളിലേക്ക് എത്തിക്കും.
25 ലക്ഷം ഡോസ് വാക്സിനാണ് കേരളം ഭാരത് ബയോടെക്കിന് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇനി ബാക്കി ഡോസേജുകള്‍ എത്താന്‍ വൈകിയേക്കുമെന്നാണ് അറിയുന്നത്. നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് നേരിട്ട് വാക്സീന് വിതരണം ചെയ്യുന്ന സംസ്ഥാനങ്ങളുടെ ഏറ്റവും പുതിയ പട്ടികയിലും കേരളമില്ല.