കൊച്ചി : കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാരനെ ശകാരിച്ച് ഹൈക്കോടതി. നരേന്ദ്ര മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. മറ്റേതെങ്കിലും രാജ്യത്തിന്റെതല്ല. എന്തിനാണ് നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നതെന്നും കോടതി ചോദിച്ചു. 100 കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹർജിക്കാരനുള്ളതെന്നു ചോദിച്ച ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ, ഹർജിക്കാരൻ കോടതിയുടെ സമയം പാഴാക്കുകയാണെന്നും കുറ്റപ്പെടുത്തി.
വാക്‌സിൻ സർട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം ; എന്തിനു ലജ്ജിക്കുന്നുവെന്ന് ഹൈക്കോടതി
RECENT NEWS
Advertisment