ഡാന്‍സ് ബാറിലെ കണ്ണാടിക്കു പിന്നില്‍ രഹസ്യ അറ ; ഉള്ളില്‍ 17 യുവതികള്‍ ; രക്ഷിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : അന്ധേരിയില്‍ ഡാന്‍സ് ബാറില്‍ നടത്തിയ റെയ്ഡില്‍ 17 യുവതികളെ രക്ഷപ്പെടുത്തിയെന്ന് പോലീസ്. മേക്കപ്പ് റൂമുമായി ബന്ധപ്പെടുത്തിയ രഹസ്യ അറയിലാണ് ഇവരെ കണ്ടെത്തിയത്. പോലീസ് പരിശോധനയ്ക്ക് എത്തുന്ന വിവരം മുന്‍കൂട്ടി അറിയാനായി ബാറിന്റെ പരിസരത്ത് അത്യാധുനിക ഉപകരണം ഘടിപ്പിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.

ഇടപാടുകാര്‍ക്കു മുന്നില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് നൃത്തം ചെയ്യിക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് അന്ധേരിയിലെ ദീപ ബാറില്‍ പരിശോധന നടത്തിയത്. പോലീസ് എത്തിയപ്പോള്‍ മിക്ക മുറികളും ഒഴിഞ്ഞ നിലയിലായിരുന്നു. ബാര്‍ ജീവനക്കാരെ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല.

ഇതിനിടെ മേക്കപ്പ് മുറിയിലെ വമ്പന്‍ കണ്ണാടി ശ്രദ്ധയില്‍പെട്ടത് വഴിത്തിരിവായി. കണ്ണാടി ഭിത്തിയില്‍നിന്നു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ല. ഇതോടെ കണ്ണാടി ചുറ്റിക കൊണ്ടു പൊട്ടിച്ചപ്പോഴാണ് രഹസ്യ അറയിലേക്കുള്ള വഴി കണ്ടെത്തിയത്. 17 സ്ത്രീകളാണ് അറയിലുണ്ടായിരുന്നത്. എസിയും കിടക്കകളും ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും അറയില്‍ ഒരുക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബാര്‍ ഉടമകള്‍ക്കെതിരെ കേസെടുത്തെന്നും പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...