ഗുരുതര സുരക്ഷാപിഴവ് ; കോവിഡ് വാക്സീൻ സ്വീകരിക്കാൻ നൽകിയ സർവ വിവരവും പുറത്ത് , ആർക്കുമെടുക്കാം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കോവിഡ് വാക്സീൻ എടുക്കാനായി കോവിൻ പോർട്ടലിൽ നാം നൽകിയ വ്യക്തിഗത വിവരങ്ങൾ ആർക്കുമെടുക്കാൻ പാകത്തിൽ ടെലിഗ്രാം ആപ്പിൽ ലഭ്യം! വൻ സുരക്ഷാപിഴവാണു പുറത്തുവന്നിരിക്കുന്നത്. വ്യക്തിയുടെ മൊബൈൽ നമ്പർ നൽകിയാൽ പേര്, വാക്സിനേഷനായി നൽകിയ തിരിച്ചറിയൽ രേഖയുടെ (ആധാർ / പാസ്‍പോർട്ട് / പാൻ കാർഡ് തുടങ്ങിയവ) നമ്പർ, ജെൻഡർ, ജനനത്തീയതി, വാക്സീൻ എടുത്ത കേന്ദ്രം എന്നിവ ഞൊടിയിടയിൽ ടെലിഗ്രാം ചാനലിൽ മറുപടിയായി ലഭിക്കും. ഫോൺ നമ്പറിനു പകരം ആധാർ നമ്പർ നൽകിയാലും വിവരങ്ങൾ ലഭിക്കും.

വിദേശയാത്രയ്ക്കായി കോവിൻ പോർട്ടലിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തവരുടെ പാസ്പോർട്ട് നമ്പറാണു പുറത്തായത്. ഒരു നമ്പറിൽ ആരൊക്കെ കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടോ, അവരുടെയെല്ലാം വിവരം ഒറ്റയടിക്കു ലഭിക്കും. പല കുടുംബങ്ങളിലെയും അംഗങ്ങൾ ഒറ്റ നമ്പറിലാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ കുടുംബത്തിലെ മറ്റ് അംഗങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഇതുവഴി ലഭിക്കും. കോവിൻ പോർട്ടലിൽ സ്വന്തം നമ്പർ നൽകി ഫോണിൽ ഒടിപിയും നൽകിയാൽ മാത്രമേ ഈ വിവരങ്ങൾ ലഭിക്കൂ. ടെലിഗ്രാം ചാനലിൽ ഒടിപിയില്ലാതെ വിവരങ്ങൾ എങ്ങനെ ലഭ്യമായെന്ന് ഇനിയും വ്യക്തമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...