ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഒന്നിലധികം വാക്‌സിനുകള്‍ സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഉണ്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയും പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്‌സിന്‍ അതോടൊപ്പം ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ തുടങ്ങിയ വാക്‌സിനുകളാണ് പരിഗണയിലുള്ളത്.
ഉടന്‍ അനുമതി നല്‍കുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിതല സമിതിയോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കിയിരുന്നു.സര്‍ക്കാരിനെ സംബന്ധിച്ച് മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്ക് ത്വരിത ഗതിയില്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കുക എന്നതിനാണ് പ്രഥമിക പരിഗണന നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി