Thursday, July 3, 2025 11:12 pm

വാക്‌സിന്‍ വിതരണത്തിലൂടെ കൊവിഡ് മരണ നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു : ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാക്‌സിന്‍ വിതരണത്തിലൂടെ സാംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ. വാക്സിന്‍ സ്വീകരിക്കുന്നതിന് ഭയത്തിന്റെ ആവശ്യമില്ല. വാക്‌സിന്‍ സ്വീകരിച്ചാലും നിലവിലെ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തുടരണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഈ മാസം 16 ന് തന്നെ വാക്‌സിന്‍ വിതരണം ആരംഭിക്കാനാകും. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാനം പൂര്‍ണ സജ്ജമാണ്. മുന്‍ഗണന പട്ടികയിലുള്ളവര്‍ക്കായിക്കും വാക്സിന്‍ വിതരണത്തില്‍ പ്രഥമ പരിഗണനയെന്നും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചാലും, 28 ദിവസം കഴിഞ്ഞുള്ള രണ്ടാം ഡോസും നിര്‍ബന്ധമാണ്. ഭയപ്പെടേണ്ട തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ വാക്‌സിന് ഇല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിതരണം ചെയ്യുന്നതിനുള്ള കൊവിഡ് വാക്‌സിന്‍ ഇന്നലെ തന്നെ വിവിധ ജില്ലാ കേന്ദ്രങ്ങളിലേയ്ക്ക് എത്തിച്ചിരുന്നു . വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്തുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ശില്പശാലയും സംഘടിപ്പിച്ചു

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമേഖലയിലെ പ്രതിസന്ധി ; ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ചും ധർണയും നടത്തി

0
പത്തനംതിട്ട : ആരോഗ്യമേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥയ്ക്കെതിരെയും ജില്ലയിലെ മെഡിക്കൽ കോളേജ്...

ജില്ലയില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു

0
പത്തനംതിട്ട : മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍...

വീട്ടു ജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂർ പോലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ ഇടപെട്ട്...

0
തിരുവനന്തപുരം: സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതി പ്രകാരം വീട്ടു ജോലിക്കാരിയായ...

മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുൻ ജീവനക്കാരൻ

0
ഇടുക്കി: മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി...