കൈയൊഴിഞ്ഞ് കേന്ദ്രം ; വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദി മരുന്നു കമ്പനി മാത്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തിന് പ്രതീക്ഷയേകി കൊവിഡ് വിതരണത്തിന് അനുമതി ലഭിച്ചിരിക്കുകയാണ് കേരളത്തിലടക്കം വാക്‌സിനുകള്‍ എത്തുകയും ചെയ്തു. കൊവീഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഉടന്‍ തന്നെ വാക്‌സിന്‍ വിതരണവും ആരംഭിക്കും. ഇതിനിടയിലാണ് വാക്‌സിന് ഏതെങ്കിലും തരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം മരുന്ന കമ്പനിക്ക് മാത്രമാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്രം ഇക്കാര്യത്തില്‍ കൈയൊഴിഞ്ഞിരിക്കുകയാണ്.

പാര്‍ശ്വഫലം ഉണ്ടായാല്‍ കേന്ദ്രസര്‍ക്കാരും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന കമ്പനികളുടെ ആവശ്യം തള്ളിക്കൊണ്ടാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പാര്‍ശ്വഫലങ്ങള്‍ നേരിടുന്നവര്‍ക്ക് നഷ്ടപരിഹാരം മരുന്നു കമ്പനികള്‍ തന്നെ നല്‍കണമെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് ശനിയാഴ്ചയോടെ 3000 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാകും.

അടുത്ത മാസം ഇത് 5000 ആയി ഉയര്‍ത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവാക്സിനോ കൊവിഷീല്‍ഡോ ഇവയില്‍ ഏത് വേണമെന്ന് ലഭ്യതയ്ക്ക് അനുസരിച്ച് തീരുമാനിയ്ക്കാവുന്നതാണ്. രണ്ടാംതവണ കുത്തിവെയ്പ്പ് എടുക്കുമ്പോള്‍ ആദ്യം കുത്തിവെച്ച വാക്സിന്‍ തന്നെ കുത്തിവെയ്ക്കണം. കൊവിഡ് വാക്സിനേഷന് വേണ്ടി സജ്ജീകരിക്കുന്ന ഒരു വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഒരു വാക്സിന്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...