ന്യൂഡല്‍ഹി : ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്സിന്റെ ആദ്യഘട്ട പരീക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന സംഭവമുണ്ടായതായി സ്ഥിരീകരിച്ച് വാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക്. 24 മണിക്കൂറിനുള്ളില്‍ ഈ വിവരം ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യയെ അറിയിച്ചിരുന്നുവെന്നും കമ്പിനി വ്യക്തമാക്കി. പ്രതികൂല സംഭവമുണ്ടായ വിവരം കമ്പിനി ഡിസിജിഐയെ അറിയിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ കമ്പിനി വിശദീകരണം നല്‍കിയത്. അതേക്കുറിച്ച് വിശദമായി പരിശോധിച്ചുവെന്നും വാക്സിനുമായി ബന്ധപ്പെട്ടതല്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും കമ്പിനി വിശദീകരിച്ചു.
ഇന്ത്യയില്‍ കൊവിഡ് വാക്സിന് സ്വീകരിച്ച യുവാവിന് ഗുരുതര രോഗമെന്ന് റിപ്പോര്‍ട്ട്
RECENT NEWS
Advertisment