തൃശ്ശൂര്‍: കോവിഡ് വാക്സിന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് നിഷേധിച്ചതായി പരാതി. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ച് പതിമൂന്ന് ദിവസമായിട്ടും മെഡിക്കല്‍ കോളേജിലെ നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടില്ലെന്നാണ് പരാതി.
അധികം വൈകാതെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. വാക്‌സിന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ജീവനക്കാര്‍.