മോസ്കോ: കൊവിഡ് വാക്സിനെക്കുറിച്ച് റഷ്യയോട് കൂടുതല്‍ വിവരങ്ങള്‍ തേടി ലോകാരോഗ്യസംഘടന. നിലവില്‍ റഷ്യയുടെ സ്പുട്നിക് 5 വാക്സിനെ പറ്റി ഒരു വിലയിരുത്തലിലേക്ക് കടക്കാന്‍ ആകില്ലെന്നും തുടര്‍ ചര്‍ച്ചകള്‍ അനിവാര്യമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. 40,000ലധികം പേരിലേയ്ക്ക് വാക്സിന്‍ പരീക്ഷണത്തിനായി ഒരുങ്ങുകയാണ് റഷ്യ.
അതിനിടെ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി 30ലക്ഷത്തിലേക്ക് അടുക്കുകയാണ്. 7.96 ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ലോകരാജ്യങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് പ്രതീക്ഷയേകുന്നതാണ്.