ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ മനോനില തെറ്റിയ അന്യസംസ്ഥാന തൊഴിലാളി ഉദുമ ടൗണില്‍ ഏറെ നേരം പരിഭ്രാന്തി പരത്തി

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ മനോനില തെറ്റിയ അന്യസംസ്ഥാന തൊഴിലാളി ഉദുമ ടൗണില്‍ ഏറെ നേരം പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാവിലെ ഉദുമ സഹകരണ ബാങ്കിന് സമീപമാണ് സംഭവം നടന്നത്. ഉദുമയിലെ ഒരു ലോഡ്ജില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവാണ് റോഡില്‍ ഇറങ്ങി പരാക്രമം കാട്ടിയത്.

റോഡിലൂടെ പോകുകയായിരുന്ന വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തുകയും റോഡില്‍ കിടക്കുകയും ചെയ്താണ് പരാക്രമം. അതിനിടെ ടാങ്കര്‍ ലോറി തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിക്കുകയും ലോറിയുടെ താക്കോല്‍ തട്ടിയെടുത്ത് ലോറി ഓടിച്ചു പോകാനും ശ്രമം നടത്തി. ഇതോടെ ടൗണില്‍ ഏറെ നേരം ഗതാഗത തടസമുണ്ടായി. ഇതിനിടെ യുവാവിനെ പിടികൂടാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കുനേരെയും കയ്യേറ്റ ശ്രമമുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കല്‍ പോലീസും നാട്ടുകാരും മല്‍പിടുത്തത്തിലൂടെ എറെ പണിപ്പെട്ടാണ് യുവാവിനെ കീഴടക്കിയത്. പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

യുവാവ് രാത്രി മുഴുവന്‍ ഓണ്‍ലൈനില്‍ ഗെയിം കളിക്കുന്നത് പതിവാണെന്ന് കൂടെ താമസിക്കുന്നവര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഗെയിമിലെ ഒരു ചാലഞ്ച് ഏറെറടുത്തിരുന്നു എന്നാല്‍ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ മാനസിക നില തെറ്റുകയായിരുന്നു. തുടര്‍ന്ന് ബഹളം വെച്ച യുവാവിനെ കൂടെ താമസിക്കുന്നവര്‍ കഴിഞ്ഞ ദിവസം രാത്രി ബേക്കല്‍ പോലീസില്‍ എത്തിച്ചിരുന്നു. എന്നാല്‍ പോലീസ് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. അതേസമയം തിരിച്ചത്തിയ ശേഷം യുവാവ് കൂടുതല്‍ അക്രമകാരിയാകുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...