കൊവിഡ് ഭയന്ന് ബന്ധുക്കളും അയല്‍ക്കാരും കയ്യൊഴിഞ്ഞു ; ഒടുവില്‍ ഭര്‍ത്താവിന്റെ ശവസംസ്കാരം നടത്തി ഭാര്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കൊവിഡ് പേടിയെ തുടര്‍ന്ന് ബന്ധുക്കള്‍ കയ്യൊഴിഞ്ഞ ഭര്‍ത്താവിന്റെ ശവസംസ്കാരം നടത്തി ഭാര്യ. ഒഡീഷയിലെ മല്‍കാന്‍ഗിരി ജില്ലയിലാണ് സംഭവം. ഇയാളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. എന്നാല്‍ കൊവിഡ് പേടിയെ തുടര്‍ന്ന് മൃതദേഹം സംസ്കരിക്കാന്‍ ബന്ധുക്കളോ നാട്ടുകാരോ മുന്നോട്ടുവന്നില്ല.

ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസറായിരുന്ന കൃഷ്ണ നായിക്കിന്റെ മൃതദേഹമാണ് ഭാര്യ സംസ്‌കരിച്ചത്. ദേഹാസ്വസ്ഥതയെ തുടര്‍ന്ന് ഇയാളെ ജയ്പൂര്‍ ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കോരാപുട്ടിലെ സഹീദ് ലക്ഷ്മണ്‍ നായക് മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവാകുകയും ചെയ്തു. ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃഷ്ണ നായികിനെ ബന്ധുക്കള്‍ സ്വദേശമായ വിശാഖപട്ടണത്തിലേക്ക് കൊണ്ടുപോയി. എന്നാല്‍ യാത്രാ മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.

എന്നാല്‍ കൊവിഡ് ബാധിച്ചത് മൂലമാണ് ഇദ്ദേഹം മരിച്ചതെന്ന് കരുതി അല്‍വാസികളോ ബന്ധുക്കളോ വീട്ടിലേക്ക് പ്രവേശിക്കാന്‍ തയ്യാറായില്ല. ആരും തയ്യാറാകാതെ വന്നതോടെ കൃഷ്ണ നായികിന്റെ ഭാര്യ മുന്നിട്ടിറങ്ങുകയായിരുന്നു. പി പി ഇ കിറ്റ് ധരിച്ച്‌ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...