വനപാലർക്കും പോലീസുകാർക്കും കസ്റ്റഡി മരണം ഹോബിയായി മാറി : ജോൺസൺ ഏബ്രഹാം

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : വനപാലകർക്കും പോലീസുകാർക്കും കസ്റ്റഡി മരണം ഇപ്പോൾ ഹോബിയായിരിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ജോൺസൺ ഏബ്രഹാം ആരോപിച്ചു. പി.പി. മത്തായിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ട് ഡി.സി സി യുടെ നേതൃത്വത്തിൽ നടക്കുന്ന പതിനെട്ടാം ദിവസത്തെ അനിശ്‌ചിതകാല റിലേ സത്യാഗ്രഹം ചിറ്റാർ ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫീസിന് മുന്നിൽ ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു  അദ്ദേഹം. കർഷകനായ പി.പി.മത്തായിയ്ക്ക് നീതി ലഭിക്കും വരെ സമരം തുടരും. കർഷകദ്രോഹ നടപടികൾ മാത്രം സ്വീകരിക്കുന്ന സർക്കരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കെ.പി.സി. സി ന്യൂനപക്ഷ വകുപ്പ് ജില്ലാ ചെയർമാൻ ഷാജി കുളനട ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് , ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, അഡ്വ.ലാലു ജോൺ, മണ്ഡലം പ്രസിഡൻറ് ബഷീർ വെള്ളത്തറ, അബ്ദുൾ കലാം ആസാദ്, സലിം പി. ചാക്കോ, ശമുവേൽ പ്രക്കാനം, സലീം പെരുനാട്, ബി. ഹനീഫ, ആനി ജേക്കബ്ബ്, നിഷാ ബീവി, നാസർ പഴകുളം, അഡ്വ.ബി. കശ്യപ് , അഡ്വ.വിജയൻ,
ബിജോയി മാത്യൂ, റോസമ്മ തണ്ണിത്തോട്, വി.കെ. കുര്യൻ, കെ.പി.എസ് നായർ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...