Tuesday, May 7, 2024 2:50 pm

തിരുവനന്തപുരം വിമാനത്താവളം : കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹെെക്കോടതിയെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിനു നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹെെക്കോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. അമ്പത്  വര്‍ഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിനു നല്‍കുന്നത്.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പിനിക്ക് പാട്ടത്തിനു നല്‍കിയ കേന്ദ്ര നിലപാടിനെ ശക്തമായി എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. വിമാനത്താവളം വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞു. വിമാനത്താവളം അദാനിക്ക് നല്‍കാന്‍ അനുവദിക്കില്ല. സ്വകാര്യവല്‍ക്കരിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളവുമായി സഹകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളം ആര് ഏറ്റെടുത്താലും സര്‍ക്കാര്‍ സഹകരണമില്ലാതെ നടത്താനാവില്ലെന്നും മുഖ്യമന്ത്രി ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു. വിമാനത്താവള വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരെടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും പ്രതിപക്ഷം പൂര്‍ണ പിന്തുണ അറിയിച്ചു. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ കോണ്‍ഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു.

വിമാനത്താവളത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ബിജെപിയൊഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തു. നിയമ നടപടികള്‍ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.

വിമാനത്താവളം വിട്ടുകൊടുക്കാനാകില്ല. എല്ലാവരും ഒറ്റക്കെട്ടാണ്. ബിജെപിയുടേത് സാങ്കേതിക പ്രതിഷേധം മാത്രമാണ്. കാര്യങ്ങള്‍ മനസിലാക്കിയാല്‍ അവരും പിന്‍മാറും. ഒന്നിച്ചു നിന്നാല്‍ നമുക്ക് ഈ തീരുമാനത്തെ മാറ്റിയെടുക്കാം. നിയമസഭയില്‍ ഒന്നിച്ച്‌ നിലപാടെടുക്കാം. തലസ്ഥാന നഗരിയുടെ പ്രൗഡിക്കനുസരിച്ചുള്ള വിമാനത്താവളമാക്കി മാറ്റാം. നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സ്‌പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഒട്ടക്കെട്ടായി നിന്ന് നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്ന കാര്യത്തിലും അദ്ദേഹം പിന്തുണ നല്‍കി. അതീവ പ്രാധാന്യമുള്ള വിഷയത്തില്‍ ഉടന്‍ യോഗം വിളിച്ചതിന് കക്ഷിനേതാക്കള്‍ സര്‍ക്കാരിനെ അഭിനന്ദിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി ; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

0
ഷാര്‍ജ: പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍. അല്‍...

കോറ്റാത്തൂർ എൻ.എസ്.എസ്. കരയോഗം വാർഷികപൊതുയോഗവും കുടുംബ സംഗമവും നടത്തി

0
അയിരൂർ : കോറ്റാത്തൂർ 719-ാം നമ്പർ ദേവീവിലാസം എൻ.എസ്.എസ്. കരയോഗം വാർഷികപൊതുയോഗവും...

പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി

0
മനാമ: പത്തനംതിട്ട കോന്നിക്കടുത്ത് വാകയാർ പാർലി വടക്കേതിൽ കുഞ്ഞുമോന്റെ മകൻ പാർലി...

നാല് സീറ്റിൽ വിജയിക്കുമെന്ന് ബിജെപി സംസ്ഥാന ഭാരവാഹി യോഗം ; യോഗം ബഹിഷ്കരിച്ച് പികെ...

0
തിരുവനന്തപുരം : ബിജെപി നാല് സീറ്റിൽ വിജയിക്കുമെന്നും രണ്ടു സീറ്റിൽ രണ്ടാം...