ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി ; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

For full experience, Download our mobile application:
Get it on Google Play

ഷാര്‍ജ: പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍. അല്‍ സജാ വ്യവസായ മേഖലയുടെ വടക്കുഭാഗത്ത് അല്‍ ഹദീബ ഫീല്‍ഡിലാണ് വലിയ അളവില്‍ വാതക ശേഖരമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ നടത്തിവരുന്ന ഖനനത്തിലാണ് വാതക ശേഖരം കണ്ടെത്തിയത്. വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങിയാല്‍ യുഎഇക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇവിടെ നടത്തിയ ഖനനത്തിലാണ് പുതിയ വാതകശേഖരം കണ്ടെത്തിയത്. ഇതിന്റെ അളവ് കണ്ടെത്തുന്നതിനുള്ള നടപടികള്‍ വരുംദിവസങ്ങളില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പുതിയ കണ്ടെത്തലോടെ അല്‍ ഹദീബ ഷാര്‍ജയിലെ വലിയ വാതക പാടങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഷാര്‍ജയിലെ അഞ്ചാമത്തെ വാതകപാടമാണിത്. അല്‍ സജാ, കാഹീഫ്, മഹനി, മുഐദ് തുടങ്ങിയവയാണ് മറ്റ് വാതക പാടങ്ങള്‍. 2020ന് ശേഷം ഷാര്‍ജയില്‍ കണ്ടെത്തുന്ന വലിയ വാതക പാടമാണ് അല്‍ ഹദീബയിലേക്ക്. മൂന്ന് പതിറ്റാണ്ടിനിടയിലെ വലിയ കണ്ടെത്തലായിരുന്നു 2020ലേത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കിഫ്ബിയുടെ പ്രവർത്തനം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ച് സർക്കാർ

0
തിരുവനന്തപുരം: കിഫ്ബി പ്രവർത്തനം പഠിക്കാൻ വിദ​ഗ്ധ സമിതിയെ നിയമിച്ച് സംസ്ഥാന സർക്കാർ....

കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരായ പ്രചാരണം; ‘നിർമിത കഥകൾക്ക് പിന്നിലെ ലക്ഷ്യം തിരിച്ചറിയണം’ : ...

0
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ മാധ്യമങ്ങള്‍ തുടര്‍ച്ചയായി നിര്‍മ്മിത കഥകള്‍ ചമയ്ക്കുകയാണെന്ന്...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി മുടങ്ങി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. സംസ്ഥാനത്ത് പലയിടങ്ങളിലും പതിനഞ്ച് മുതല്‍...

വിമാനടിക്കറ്റുകളുടെ ഉയർന്ന നിരക്ക്; ചട്ടങ്ങളുടെ പകർപ്പ് സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

0
ന്യൂഡൽഹി: വിമാനയാത്രാ നിരക്കുകൾ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം ഹാജരാക്കണമെന്ന്...