മോദിക്ക് ഇപ്പോള്‍ ഉറക്കമില്ലാ രാത്രികള്‍ ; വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല രാജ്യത്തിന്റെ വിദേശനയം : രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോള്‍ രാത്രി ഉറക്കമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ മവലങ്കാര്‍ ഹാളില്‍ നടന്ന ‘രചനാത്മക് കോണ്‍ഗ്രസ്’ ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകനേതാക്കളെ കെട്ടിപിടിക്കുന്നത് കൊണ്ട് മാത്രം രാജ്യത്തിന്റെ വിദേശനയവും നിലപാടും ശരിയാകില്ല. ആഗോളതലത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയെ പരിഹസിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പരാമര്‍ശം. വേദിയില്‍ ഉണ്ടായിരുന്ന ഒരാളെ കെട്ടിപ്പിടിച്ച് മോദിയെ രാഹുല്‍ അനുകരിക്കുകയും ചെയ്തു. വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതാണ് വിദേശനയം എന്ന ചിന്ത അദ്ദേഹത്തിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് തനിക്കറിയില്ലെന്നും രാഹുല്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ പോയി മറഞ്ഞുവെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ചാണക്യന്‍, സര്‍ദാര്‍ പട്ടേല്‍ എന്നൊക്കെയാണ് അമിത് ഷായെ ബിജെപി വിശേഷിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ 20 ദിവസത്തോളം അദ്ദേഹത്തിന് പാര്‍ലമെന്റില്‍ വരാന്‍ കഴിഞ്ഞില്ല. ആദ്യമായാണ് ഇവര്‍ ഇന്ത്യയുടെ വികാരം അനുഭവിച്ചറിയുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ശബ്ദം ഉയര്‍ത്താന്‍ തുടങ്ങിയതോടെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയിലായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നമ്മുടെ രാജ്യം സ്വന്തം നിലപാടുകള്‍ ഉച്ചത്തില്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ബിജെപിക്ക് ജനങ്ങളുടെ മേല്‍ തങ്ങളുടെ ഭരണം അടിച്ചേല്‍പ്പിക്കാനാകുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...