വാരന്ത്യത്തില്‍ നിയന്ത്രണം കടുപ്പിക്കാൻ കേരളം ; ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ടാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊവിഡ് പ്രതിദിനം രൂക്ഷമാകുന്നത് തുടരുന്നതിനാല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍‌ന്ന ഉന്നതതല യോഗം തീരുമാനിച്ചു. രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും കൂടുതല്‍ സെക്‌ടര്‍ ഓഫീസര്‍മാരെയും പോലീസിനെയും നിയമിക്കും. കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് സാധാരണ കടകള്‍ ഒന്‍പത് മണി വരെയാക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതിപേര്‍ മാത്രം ജോലി ചെയ്‌താല്‍ മതിയാകും. സ്വകാര്യ മേഖലയിലും വര്‍ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

വാക്‌സിന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. വിദ്യാഭ്യാസം പൂര്‍ണമായും ഓണ്‍ലൈന്‍ വഴി മാത്രമാക്കി. ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ടാകും. അവശ്യ സര്‍വീസുകള്‍ മാത്രമേ ഈ ദിവസങ്ങളില്‍ അനുവദിക്കൂ. ഈ ശനിയാഴ്‌ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.

സംസ്ഥാനത്ത് മൂന്ന് ലക്ഷം വാക്‌സിനാണ് സ്‌റ്റോക്കുള‌ളത്. കൂടുതല്‍ വാക്‌സിന്‍ അത്യാവശ്യമാണ്. രണ്ട് ദിവസത്തിനകം മൂന്ന് ലക്ഷം പേരെ പരിശോധനാ വിധേയമാക്കും. കൊവിഡ് പോസി‌റ്റീവാകുന്നവരെയും അവരുമായി സമ്പര്‍ക്കത്തില്‍ വരുന്നവരെയും ഇതര സംസ്ഥാനത്ത് നിന്നും വരുന്നവരെയും സെക്‌ടര്‍ ഓഫീസര്‍മാരും പോലീസും പ്രത്യേകം നിരീക്ഷിക്കും.

വാക്‌സിനേഷന്‍ കാര്യക്ഷമമാക്കാന്‍ 50 ലക്ഷം ഡോസ് വാക്‌സിന്‍ കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം മേഖലയ്‌ക്ക് രണ്ടര ലക്ഷം ഉള്‍പ്പടെ അഞ്ചര ലക്ഷം വാക്‌സിന്‍ ലഭിക്കുമെന്ന് കേന്ദ്ര അറിയിപ്പ് ലഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ മാസം അവസാനത്തോടെ പ്രതിദിന രോഗികള്‍ അന്‍പതിനായിരം എത്തുമെന്നാണ് യോഗം വിലയിരുത്തിയത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ അറിയിച്ച്‌ മുഖ്യമന്ത്രി ഇന്ന് ആറുമണിക്ക് പ്രത്യേക വാര്‍ത്താസമ്മേളനം നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...