ന്യൂഡല്‍ഹി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 6,697,140 ആയി ഉയര്‍ന്നു. ഇതുവരെ ലോകത്ത് 3,93,102 പേര്‍ക്ക് കോവിഡ് ബാധിച്ച് ജീവന് നഷ്ടമാകുകയും ചെയ്തു.
കോവിഡ് വ്യാപനത്തിന്റെ തലസ്ഥാനമായിമാറിയ അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,031 പേര് മരിച്ചു. ഇതോടെ യുഎസില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 110,173 ആയി. 1,924,051 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. പുതുതായി 22,268 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ബ്രസീലില്‍ 1,337 മരണവും മെക്സിക്കോയില്‍ 1,092 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ ഏഴാമതാണ് ഇന്ത്യ. കോവിഡ് ഏറ്റവും മോശമായി ബാധിച്ച ഇറ്റലിക്ക് തൊട്ടുപിന്നിലാണ്.
കോവിഡ് നിരക്കുകള്‍ കാണിക്കുന്നത് ഇന്ത്യ ഏറ്റവും അടുത്തുതന്നെ ഇറ്റലിയെ ഇക്കാര്യത്തില്‍ മറികടക്കുമെന്നാണ്. ഇന്ത്യയുടെ കോവിഡ് രോഗികളുടെ എണ്ണം 226,713 ആണ്. കഴിഞ്ഞ ദിവസം 9,889 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.