ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 66 ല​ക്ഷം ക​ട​ന്നു ; മരണം 4 ലക്ഷത്തിനടുത്ത്‌

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 6,697,140 ആ‍​യി ഉ​യ​ര്‍​ന്നു. ഇ​തു​വ​രെ ലോ​ക​ത്ത് 3,93,102 പേര്‍ക്ക് കോ​വി​ഡ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​മാ​കു​ക​യും ചെ​യ്തു.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്റെ  ത​ല​സ്ഥാ​ന​മാ​യി​മാ​റി​യ അ​മേ​രി​ക്ക​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,031 പേ​ര്‍ മ​രി​ച്ചു. ഇതോ​ടെ യു​എ​സി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 110,173 ആ​യി. 1,924,051 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇതു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. പു​തു​താ​യി 22,268 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ബ്ര​സീ​ലി​ല്‍ 1,337 മരണ​വും മെ​ക്സി​ക്കോ​യി​ല്‍ 1,092 മ​ര​ണ​വും ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ന​ട​ന്നു. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ഏ​ഴാ​മ​താ​ണ് ഇ​ന്ത്യ. കോ​വി​ഡ് ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച ഇ​റ്റ​ലി​ക്ക് തൊ​ട്ടു​പി​ന്നി​ലാ​ണ്.

കോ​വി​ഡ് നി​ര​ക്കു​ക​ള്‍ കാ​ണി​ക്കു​ന്ന​ത് ഇ​ന്ത്യ ഏ​റ്റ​വും അ​ടു​ത്തു​ത​ന്നെ ഇ​റ്റ​ലി​യെ ഇ​ക്കാ​ര്യ​ത്തി​ല്‍ മ​റി​ക​ട​ക്കു​മെ​ന്നാ​ണ്. ഇന്ത്യ​യു​ടെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 226,713 ആ​ണ്. ക​ഴി​ഞ്ഞ ദി​വ​സം 9,889 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെയ്ത​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...