വാഷിങ്ടണ്‍ : ലോകത്ത് ശമനമില്ലാതെ കോവിഡ് വ്യാപനം തുടരുന്നു. രോഗികളുടെ എണ്ണം 71.93 ലക്ഷം കടന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,193,476 ആയി. 408,614 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഏഷ്യയില്‍ മാത്രം 35,000 പേരാണ് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
വിവിധ രാജ്യങ്ങളിലായി 3,249,308പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 53,798 പേര്‍ ഗുരുതരാവസ്ഥയിലുള്ളവരാണ്. ഏറ്റവുമധികം രോഗബാധിതരുള്ളത് അമേരിക്കയിലാണ്. ഇവിടെ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു. 2,026,493 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 113,055 ആയി. ലാറ്റിനമേരിക്കയില്‍ കനത്ത ആശങ്ക വിതയ്ക്കുന്ന ബ്രസീലില്‍ 710,887 പേര്‍ക്ക് രോഗബാധയുണ്ടായി. 37,312 ആണ് മരണസംഘ്യ. റഷ്യയില്‍ 476,658 പേര്‍ രോഗബാധിതരായി.
കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുന്‍കരുതലില്‍ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ലോകത്ത് രോഗികളുടെ പ്രതിദിന വര്‍ധന ഇപ്പോള്‍ റെക്കോഡിലാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണ്‍ യൂറോപ്പിലെ ലക്ഷക്കണക്കണക്കിന് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായതായി ഇംപീരിയില്‍ കോളേജ് ലണ്ടനിലെ ഒരു സംഘം പുറത്ത് വിട്ട റിപ്പോര്ട്ട് വ്യക്തമാക്കി.