വാഷിംഗ്ടണ്‍ : ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 75 ലക്ഷത്തോടടുക്കുന്നു. 7,446,229 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 418,123 പേരാണ് ലോകത്തിതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 37,21,870 പേര്‍ രോഗമുക്തി നേടി.
ബ്രസീല്‍ അടക്കമുളള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് വന്‍ തോതില്‍ വ്യാപിക്കുകയാണ്. ബ്രസീലില്‍ കഴിഞ്ഞ ദിവസം മാത്രം 30,332 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സ തേടി. 1300 പേരാണ് 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ മരിച്ചത്. ഇതോടെ രാജ്യത്ത് രോഗികള്‍ 7 ലക്ഷത്തി 75,000 പിന്നിട്ടു.
അമേരിക്കയില്‍ 24 മണിക്കൂറിനിടെ 20,852 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ 982 മരണങ്ങളുണ്ടായി. 2,066,401 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. മെക്സിക്കോയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 596 പേര്‍ മരിച്ചു. അമേരിക്കയിലും യൂറോപ്പിലും കോവിഡ് മഹാമാരിയുടെ വ്യാപനനിരക്ക് കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യുകെയില്‍ 245 പേരും റഷ്യയില്‍ 216 പേരും കഴിഞ്ഞ ദിവസം മരണമടഞ്ഞു. ഇറ്റലിയില്‍ 71 പേരും ഫ്രാന്‍സില്‍ 23 പേരും മരിച്ചു.
ഇന്ത്യയില്‍ കൊറോണ വൈറസ് പിടിപ്പെട്ടവരുടെ എണ്ണം 2,76,583 ആയി ഉയര്‍ന്നു. ഇതില്‍ 1.35 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 7745 പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തത് മഹാരാഷ്ട്രയിലാണ്. 90,787 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചി ട്ടുള്ളത്. 3289 പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ 34914 പേര്‍ക്കും ഡല്‍ഹിയില്‍ 31309 പേര്‍ക്കും രോഗമുണ്ട്.