വാഷിംഗ്ടണ്‍ : ആഗോള വ്യാപകമായി കോവിഡ് ബാധിതരുടെ എണ്ണത്തിലെ വര്‍ധനവില്‍ കുറവില്ല. രോഗികളുടെ എണ്ണം 94 ലക്ഷത്തിലേക്ക് കുതിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഒൗദ്യോഗിക കണക്കുകള്‍ പ്രകാരം 93,53,734 പേര്‍ക്കാണ് ആഗോള വ്യാപകമായി കോവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ 4,79,805 പേര് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങി.
50,41,711 പേര്‍ക്കാണ് ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി നേടാനായത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 24,24,168, ബ്രസീല്‍- 11,51,479, റഷ്യ- 5,99,705, ഇന്ത്യ- 4,56,115, ബ്രിട്ടന്- 3,06,210, സ്പെയിന്- 2,93,832, പെറു- 2,60,810, ചിലി- 2,50,767, ഇറ്റലി- 2,38,833, ഇറാന്- 2,09,970.
19 രാജ്യങ്ങളിലെ കോവിഡ് ബാധിതരുടൈ എണ്ണം ലക്ഷം കടന്നു എന്നുള്ളതും ആശങ്കയേറ്റുന്നുണ്ട്. 19 മുതല്‍ 27 വരെ സ്ഥാനങ്ങളിലുള്ള രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം 50,000ലേറെയാണ്. ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളതില് മുന്നിലുള്ള അഞ്ച് രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നുവെന്നതും അടുത്ത അഞ്ച് രാജ്യങ്ങളിലും രണ്ടു ലക്ഷത്തിലേറെ കോവിഡ് ബാധിതരുണ്ട് എന്നതും ശ്രദ്ധേയമാണ്.
മേല്പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം: അമേരിക്ക- 1,23,473, ബ്രസീല്‍- 52,771, റഷ്യ- 8,359, ഇന്ത്യ- 14,483, ബ്രിട്ടന്- 42,927, സ്പെയിന്- 28,325, പെറു- 8,404, ചിലി- 4,505, ഇറ്റലി- 34,675, ഇറാന്- 9,863.