വാഷിംഗ്ടണ്‍ : ലോകത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് ഒരു കോടി 70 ലക്ഷത്തോളം പേര്‍ക്ക്. ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെ വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം 664,961 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. 9,898,115 പേര്‍ ഇതുവരെ രോഗമുക്തിയും നേടി.
അമേരിക്കയിലും ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. അമേരിക്കയില്‍ ഇതുവരെ 4,423,917 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 150,649 ജീവന്‍ നഷ്ടപ്പെട്ട രാജ്യത്ത് 1,389,425 പേര്‍ രോഗമുക്തിയും നേടി. ബ്രസീലിലെ രോഗികളുടെ എണ്ണം ഇരുപത് ലക്ഷം പിന്നിട്ടു. അതിവേഗം രോഗവ്യാപനം നടക്കുന്ന ബ്രസീലിലെ കൂടിയ മരണനിരക്ക് ആശങ്കയുളവാക്കുന്നു. 90,134 പേരാണ് ബ്രസീലില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 1,922,802 പേര്‍ രോഗമുക്തി നേടി.
ഇന്ത്യയില്‍ രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു. 34,193 മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യത്ത് പത്ത് ലക്ഷത്തോളം പേര്‍ രോഗമുക്തിയും നേടി. അതേസമയം രാജ്യത്ത് കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
രാജ്യത്ത് അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുളള പ്രദേശങ്ങളിലാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുക. രാത്രി യാത്രകള്‍ക്ക് (നൈറ്റ് കര്‍ഫ്യൂ) ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. കൂടാതെ യോഗ ഇന്‍സിസ്റ്റിയൂട്ടുകള്‍, ജിംനേഷ്യം എന്നിവയ്ക്ക് ആഗസ്റ്റ് അഞ്ച് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്നും കേന്ദ്രസര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.