ന്യൂയോര്‍ക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ഇതുവരെ 17,745,570 പേര്‍ക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 282,073 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 682,194 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 11,151,652 പേര്‍ രോഗമുക്തി നേടി.
ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അമേരിക്കയിലും ബ്രസീലിലും രോഗബാധിതരുടെ എണ്ണം മിന്നല്‍ വേഗത്തിലാണ് വര്‍ധിക്കുന്നത് . യു എസിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 4,705,804 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 156,744 പേര്‍ ഇതുവരെ അമേരിക്കയില്‍ മരിച്ചു. 24 മണിക്കൂറിനിടെ 70,819 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,327,396 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ ഇതുവരെ 2,666,298 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 92,568 പേര്‍ മരിച്ചു. 1,884,051 പേര്‍ സുഖം പ്രാപിച്ചു. 52,509 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കഴിഞ്ഞ ദിവസം 16 ലക്ഷം കടന്നു. 1,697,054 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 57,704 പുതിയ കേസുകളുമുണ്ടായി. 36,551 പേരാണ് രോഗത്തെ തുടര്‍ന്ന് ആകെ മരിച്ചത്. 1,095,647 പേര്‍ രോഗമുക്തി നേടി.