വാഷിംഗ്ടണ്‍ ഡിസി : ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 1.82 കോടി പിന്നിട്ടു. 1,82,20,646 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെ കണക്കുകള്‍ പറയുന്നു. ആഗോളതലത്തില്‍ 6,92,358 പേരാണ് ഇതുവരെ വൈറസ് ബാധയേത്തുടര്‍ന്ന് മരിച്ചത്. 1,14,36,724 പേര് രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.
2,11,948 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണആഫ്രിക്ക എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. വൈറസ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന രാജ്യങ്ങളിലെ കണക്കുകള്‍ ഇനിപറയുംം വിധമാണ്. അമേരിക്ക-48,13,308, ബ്രസീല്‍-27,33,677, ഇന്ത്യ-18,04,702, റഷ്യ-8,50,870, ദക്ഷിണാഫ്രിക്ക-5,11,485, മെക്സിക്കോ-4,34,193, പെറു-4,28,850, ചിലി-3,59,731, സ്പെയിന്-3,35,602, കൊളംബിയ-3,17,651.