കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സിപിഐ ബീഹാര്‍ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പട്‌ന: കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിപിഐ ബീഹാര്‍ സംസ്ഥാന സെക്രട്ടറിയും ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായ സത്യനാരായണ്‍ സിങ് (76) അന്തരിച്ചു. ബീഹാറിലെ ഖഗരിയ ജില്ലയിലെ ഖാബ്‌സി സ്വദേശിയാണ്. ബീഹാര്‍ നിയമസഭാംഗമായി പ്രവര്‍ത്തിച്ചു.

2010ല്‍ ബല്‍ദൗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചിട്ടുണ്ട്. ബഗല്‍പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ജൂലൈ 26ന് കൊവിഡ് ബാധിതനായതിനെത്തുടര്‍ന്ന് ബീഹാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യനാരായണ്‍ സിങ്ങിനെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്കു മുമ്പ്‌ പട്‌ന എയിംസിലേക്ക് മാറ്റി. ഒമ്പ‌തു മണിയോടെയായിരുന്നു അന്ത്യം.

മൂന്ന് പെണ്‍മക്കളും ഒരു മകനുമാണ് ഉള്ളത്. സത്യ നാരായണ്‍ സിങിന്റെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എന്നിവര്‍ അനുശോചിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...