വാഷിങ്ടണ്‍ : ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതേകാല്‍ ലക്ഷത്തിനടുത്ത്. 913,913 മരണമാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ടര മാസത്തിനിടെയാണ് അഞ്ച് ലക്ഷം പേര്‍ മരിച്ചത്. 28,324,871 കേസുകളാണ് ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 20,339,764 പേര്‍ രോഗമുക്തി നേടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 6,588,163 കേസുകള്‍. രണ്ടു ലക്ഷത്തിനടുത്ത് മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. 196,328 മരണം. ഇന്ത്യയാണ് തൊട്ടു പിന്നില്‍. 4,559,725 കേസുകള്‍. 76,304 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ മുപ്പത്തി അയ്യായിരത്തിലധികം ആളുകള്‍ക്കും ബ്രസീലില്‍ നാല്‍പതിനായിരത്തിലധികം ആളുകള്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. പോര്‍ച്ചുഗലില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കുകയാണ്. പത്തില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടരുതെന്ന് നിര്‍ദേശം. ബ്രിട്ടനില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും കൊവിഡ് കേസുകള്‍ 2000 കടന്നു.