വാഷിംഗ്ടണ്‍ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.17 കോടി കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 3,17,71,441 ആയി. ഇതില്‍ 2,33,86,714 പേര്‍ രോഗമുക്തി നേടി.975,315 മരണങ്ങളാണ് ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്.
രോഗവ്യാപനം രൂക്ഷമായ അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 71 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 70,97,937 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2,05,471 മരണങ്ങളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീല്‍ തന്നെയാണ് ഇപ്പോഴും മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഇതുവരെ 4,595,335 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.138,159 പേര്‍ മരിച്ചു. 3,945,627 പേര്‍ സുഖംപ്രാപിച്ചു.
ഇന്ത്യയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 75,083 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. ഇത് വരെ 55,62,663 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1053 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഔദ്യോഗിക കണക്കുകളനുസരിച്ച് കൊവിഡ് മരണം 88,935 ആയി. നിലവില്‍ 975861 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 80.86 ശതമാനമാണ്.