നിയന്ത്രണരേഖയിൽ ഡ്രോണുപയോഗിച്ച് ആയുധവിതരണം നടത്തി പാക്കിസ്ഥാൻ

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : രാത്രികാലങ്ങളില്‍ ഭീകരര്‍ക്കുള്ള ആയുധങ്ങള്‍ ഡ്രോണുകളുടെ സഹായത്തോടെ പാക്കിസ്ഥാന്‍ വിതരണം ചെയ്യുന്നതായി ജമ്മുകശ്മീര്‍ പോലീസ്. നിയന്ത്രണരേഖയില്‍ എത്തിച്ച് ആയുധങ്ങള്‍ താഴേയ്ക്ക് ഇട്ടുകൊടുക്കുകയാണ്. ഇത്തരത്തില്‍ കഴിഞ്ഞ രാത്രി അക്‌നൂര്‍ ഗ്രാമത്തില്‍ നിന്ന് എകെ 47 തോക്കുകളും പിസ്റ്റളും ലഭിച്ചെന്ന് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു. പുല്‍വാമയിലുള്‍പ്പടെ നിരവധി ആക്രമണങ്ങള്‍ നടത്തിയ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചെന്നും പോലീസ് അറിയിച്ചു.

എകെ 47 തോക്കുകള്‍, ഗ്രനേഡുകള്‍, സാറ്റലൈറ്റ് ഫോണുകള്‍ എന്നിവ അതിര്‍ത്തിയില്‍ വര്‍ഷിക്കുന്നതായി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പഞ്ചാബ് പോലീസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക്ക് ഡ്രോണ്‍ ഉപയോഗിച്ച് രാത്രി നിയന്ത്രണരേഖയില്‍ ആയുധങ്ങള്‍ എത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ജമ്മുകശ്മീര്‍ പോലീസ് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. സദ് സോഹല്‍ ഗ്രാമത്തില്‍ നിന്ന് രണ്ട് എകെ 47 തോക്കുകള്‍, ഒരു പിസ്റ്റള്‍, മൂന്ന് എകെ മാഗസീനുകള്‍ എന്നിവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. കശ്മീര്‍ താഴ്വരയിലുള്ള ഭീകരര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനുള്ള ആയുധങ്ങളായിരുന്നു ഇവയെന്നും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...