മോദിയുടെ വിദേശയാത്ര പൊടിച്ചു കളഞ്ഞത് 600 കോടിക്കടുത്ത്‌

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 58 വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനായി 517.82 കോടി രൂപ ചെലവഴിച്ചതായി രാജ്യസഭയിലെ ചോദ്യങ്ങള്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

2015 മാര്‍ച്ച്‌ മുതല്‍ 2019 നവംബര്‍ വരെ പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ച രാജ്യങ്ങളും ഈ സന്ദര്‍ശനങ്ങളില്‍ ഇന്ത്യ ഒപ്പുവെച്ച കരാറുകളുടെ വിശദാംശങ്ങളും അദ്ദേഹം പട്ടികപ്പെടുത്തി. യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളില്‍ പ്രധാനമന്ത്രി അഞ്ചുതവണ പോയി. സിങ്കപ്പൂര്‍, ജര്‍മനി, ഫ്രാന്‍സ്, ശ്രീലങ്ക, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളില്‍ പലതവണ പോയി. 2019 നവംബര്‍ 13, 14 തീയതികളില്‍ നടത്തിയ ബ്രസീല്‍ യാത്രയാണ് അവസാനത്തേത്.

പ്രധാനമന്ത്രി മോദിയുടെ വിദേശ യാത്രയുടെ ഫലത്തെക്കുറിച്ചുള്ള ചോദ്യത്തിന്, സന്ദര്‍ശനങ്ങള്‍ വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, സമുദ്രം, ബഹിരാകാശ, പ്രതിരോധ സഹകരണം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യ ബന്ധത്തെ ശക്തിപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.

ഉഭയകക്ഷി മേഖലാ, ആഗോള വിഷയങ്ങളില്‍ ഇന്ത്യയുടെ കാഴ്ചപ്പാടെന്തെന്ന് മറ്റു രാജ്യങ്ങള്‍ക്കു മനസ്സിലാക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വഴി സാധിച്ചതായി മുരളീധരന്‍ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം, അന്തര്‍ദേശീയ കുറ്റകൃത്യങ്ങളും ഭീകരതയും, സൈബര്‍ സുരക്ഷ, ന്യൂക്ലിയര്‍ വ്യാപനരഹിതത എന്നിവയുള്‍പ്പെടെയുള്ള ബഹുമുഖ തലത്തില്‍ ആഗോള അജണ്ട രൂപപ്പെടുത്തുന്നതിലും അന്താരാഷ്ട്ര സോളാര്‍ അലയന്‍സ് പോലുള്ള ആഗോള പ്രശ്‌നങ്ങള്‍ക്കായി തനതായ സംരംഭങ്ങള്‍ ലോകത്തിന് വാഗ്ദാനം ചെയ്യുന്നതിലും ഇന്ത്യ ഇപ്പോള്‍ കൂടുതല്‍ സംഭാവന നല്‍കുന്നു. ദുരന്ത നിവാരണ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള സഖ്യവും രൂപപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....