വാഷിംഗ്ടണ്‍ ഡിസി : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുകോടി നാല്‍പ്പത്തിനാലുലക്ഷം കടന്നു. ഇതുവരെ 34,464,456 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 1,027,042 പേരാണ് കൊവിഡ് മൂലം മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 25,647,795 ആയി ഉയര്‍ന്നു.
അമേരിക്കയില്‍ ഇതുവരെ 7,494,591 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 212,660 പേര്‍ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം നാല്‍പത്തിയേഴ് ലക്ഷം കടന്നു. ബ്രസീലില്‍ ഇതുവരെ 4,849,229 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് 144,767 പേര്‍ മരിച്ചു. 4,212,772 പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധിതരില്‍ നാലാം സ്ഥാനത്തുളള റഷ്യയില്‍ 1,185,231 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 964,242 പേരാണ് മരിച്ചത്.
ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 63 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,821 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. 63,12,585 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1,181 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, രാജ്യത്ത് ആകെ കൊവിഡ് മരണം 98,678 ആയി ഉയര്‍ന്നു. 85,376 പേര്‍ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു.