ഹത്രാസ് സംഭവം ; ഇന്ന് ഇന്ത്യ ഗേറ്റിലും പരിസരത്തും കൂട്ടംകൂടുന്നതിന് കര്‍ശന നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഗാന്ധിജയന്തി ദിനത്തില്‍ ഇന്ത്യ ഗേറ്റിനു സമീപം ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശം. ഹത്രാസിലെ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായി മരിച്ച സാഹചര്യത്തില്‍ സുരക്ഷാസാഹചര്യം പരിഗണിച്ചാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിആര്‍പിസി 144 പ്രകാരം ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്.

ഹത്രാസിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം നടത്താന്‍ സാധ്യതയുള്ളതിനാലാണ് ആള്‍ക്കൂട്ടത്തെ നിരോധിക്കുന്നത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ക്കായി ശബ്ദമുയര്‍ത്തിയ രാഷ്ട്രപിതാവിന്റെ ജന്മദിനത്തില്‍ തന്നെ ഇത്തരത്തില്‍ ഒരു പ്രതിഷേധം നടക്കാനിടയുള്ളതിനാലാണ് ഇന്ത്യാ ഗേറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് 20കാരിയായ ദളിത് പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ നാവ് മുറിഞ്ഞ നിലയിലായിരുന്നു. ഒടുവില്‍ മരണത്തോട് മല്ലിട്ട് ആശുപത്രി കിടക്കയില്‍ വെച്ച് അവള്‍ ജീവന്‍ വെടിഞ്ഞു. അതിലേറെ ക്രൂരതയാണ് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായത്. അവളുടെ സംസ്‌കാര ചടങ്ങുകളില്‍ പോലും വീട്ടുകാരെ പങ്കെടുപ്പിക്കാതെ പോലീസ് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് പ്രതിഷേധം കനത്തത്. പെണ്‍കുട്ടിയുടെ വീട്ടുകാരെ സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ ഗാന്ധിയെ കൈയേറ്റം ചെയ്യുന്ന സംഭവം യു.പി പോലീസിന്റെ പേരിന് പൂര്‍ണമായും കളങ്കം വരുത്തി. കഴിഞ്ഞ മൂന്നു ദിവസമായി ഹത്രാസ് പെണ്‍കുട്ടിക്കായുള്ള പ്രതിഷേധങ്ങളണ് സോഷ്യല്‍ മീഡിയയിലടക്കം ഉള്ളത്. ഡല്‍ഹി നിര്‍ഭയയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ സംഭവവും.

സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ഏഴു ദിവസത്തിനുള്ളില്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച പരിശോധിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പെണ്‍കുട്ടിയെ ആക്രമിച്ചവര്‍ ഉയര്‍ന്ന ജാതിയില്‍പെട്ടവരായതിനാലാണ് പോലീസ് ഇവരെ സംരക്ഷിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരും ഗ്രാമവാസികളും ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...