ഗവി ഇന്നുമുതല്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഏഴ് മാസത്തെ അടച്ചുപൂട്ടലിന് ശേഷം ഗവി വീണ്ടും വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് തുറക്കുന്നത്. ആങ്ങമൂഴി കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് ഇന്നുമുതല്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കും. രാവിലെ 8.30 മുതല്‍ 11 വരെ മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് ഗൂഡ്രിക്കല്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. 10 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കും 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കില്ല. ജീപ്പ്, കാര്‍ എന്നീ ഇനത്തില്‍പ്പെട്ട വാഹനങ്ങള്‍ മാത്രമേ കടത്തിവിടുകയുള്ളു. http://www.gavikakkionline.comഎന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്താണ് പ്രവേശനം അനുവദിക്കുക.

മഞ്ഞ് മൂടിയ കാനനഭംഗിയും വഴിയോരത്തെ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യവുമാണ് വിനോദസഞ്ചാരികളെ ഗവിയിലേക്ക് ആകര്‍ഷിക്കുന്നത്. പ്രത്യക കാലാവസ്ഥയും ട്രക്കിങ്ങും ബോട്ടിങ്ങും ആസ്വാദകരുടെ എണ്ണം കൂട്ടും. പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഗവിയിലേക്ക് പ്രതിദിനം 300 ഓളം സഞ്ചാരികളാണ് ലോക്ഡൗണിന് മുമ്പുവരെ എത്തിയിരുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...